ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍; രഞ്ജി പണിക്കര്‍ പ്രസിഡന്റ്

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ ബോഡിയിൽ 2019 – 21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. രഞ്ജി പണിക്കർ, ജി. എസ്. വിജയൻ, സലാം ബാപ്പു എന്നിവരുടെ നേതൃത്ത്വത്തിലുള്ള പുതിയ ഭരണ സമിതിയെയാണ് എതിരില്ലാതെ തെരെഞ്ഞെടുത്തത്. രഞ്ജി പണിക്കരാണ് പ്രസിഡന്റ്.
എറണാകുളം ടൗൺ ഹാളിൽ ഞായറാഴ്ച ചേർന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രൺജി പണിക്കർ പ്രസിഡന്‍റായ യൂണിയനിൽ ജി എസ് വിജയൻ( ജനറൽ സെക്രട്ടറി ) സലാം ബാപ്പു ( ട്രഷറർ ) ജീത്തു ജോസഫ് ( വൈസ് പ്രസിഡന്റ് ) ഒ എസ് ഗിരീഷ്( വൈസ് പ്രസിഡന്റ് ), സോഹൻ സീനുലാൽ( ജോയിന്റ് സെക്രട്ടറി) ബൈജുരാജ് ചേകവർ ( ജോയിന്റ് സെക്രട്ടറി ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
സിബി മലയിൽ ,ബി ഉണ്ണികൃഷ്ണൻ , ഷാഫി , മാളു എസ് ലാൽ , രഞ്ജിത്ത് ശങ്കർ ,സിദ്ധാർത്ഥ ശിവ,ജി മാർത്താണ്ഡൻ, ജയസൂര്യ വൈ എസ് , അരുൺ ഗോപി , ലിയോ തദേവൂസ്,മുസ്തഫ എം.എ, പി കെ ജയകുമാർ , ഷാജി അസീസ് , ശ്രീകുമാർ അരൂക്കുറ്റി എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here