Advertisement

തലശ്ശേരിയിൽ എൻ ജി ഒ യൂണിയൻ നേതാവിന്റെ വീടിന് നേരെ ബോംബേറ്

January 6, 2019
0 minutes Read
crime

തലശ്ശേരിയിൽ എൻ ജി ഒ യൂണിയൻ നേതാവിന്റെ വീടിന് ബോംബേറ് . എൻ ജി ഒ യൂണീയൻ കണ്ണൂർ ജില്ലാ കൗൺസിലർ പി വിമൽ കുമാറിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ജൂനിയർ സൂപ്രണ്ടാണ് വിമൽ കുമാർ. തലശ്ശേരി കൊളശ്ശേരി വാവാച്ചി മുക്കിലെ വീടിനാണ് ബോംബേറ്.
വീടിന്റെ മുൻവശത്തെ സിറ്റൗട്ടും ജനൽ ഗ്ലാസുകളും ബോംബേറില്‍ തകർന്നു.  ബോംബേറ് നടക്കുമ്പോൾ വിമലും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഞായറാഴ്ച്ച പുലർച്ചെ 12.15നാണ് സംഭവം. സി പി എം നേതാവ് പരേതനായ പി വിജയന്റെ മകനാണ് വിമൽ കുമാർ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top