കേരളത്തിലെ സർക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി

കേരളത്തിലെ സർക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ലോക്സഭയിൽ ബിജെപി ആവശ്യപ്പെട്ടു. ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് കേരളത്തിലെ വിഷയം സഭയിൽ ഉന്നയിച്ചത്.
Read More: കോഹ്‌ലിപ്പടയുടെ വിജയഗാഥ (ചിത്രങ്ങള്‍ കാണാം)
കേരളത്തില്‍ നടന്ന അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി ലോക്‌സഭയില്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കോ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കോ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ പോലും അക്രമങ്ങള്‍ ഉണ്ടാകുന്നു. നല്ല രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്ത് കഴിയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ കേന്ദ്രം ഇടപെട്ട് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here