റാഫാൽ വിഷയത്തിൽ പാർലമെന്റിൽ ഇന്നും ഭരണപ്രതിപക്ഷ വാക്ക് പോര്

റാഫാൽ വിഷയത്തിൽ പാർലമെന്റിൽ ഇന്നും ഭരണപ്രതിപക്ഷ വാക്ക് പോര്. എച്ച്.എ.എല്ലിന് ഒരു ലക്ഷം കൊടിയുടെ കരാർ നൽകുന്നതുമായ് ബന്ധപ്പെട്ട് താൻ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. അതേസമയം ഇന്നലെ പറഞ്ഞതിന് കടക വിരുദ്ധമാണ് പ്രതിരോധ മന്ത്രിയുടെ മറുപടി എന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കെ.സി വേണു ഗോപാൽ നൽകിയ അവകാശലംഘന പ്രമേയ അവതരണത്തിന് സ്പിക്കാർ അനുമതി നൽകിയില്ല. നാല് അംഗങ്ങളെ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിന് സ്പീക്കർ ലോകസഭയുടെ ശേഷിയ്ക്കുന്ന സമ്മേളന ദിവസങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
റാഫാലിൽ പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെതിരെ കോൺഗ്രസ് നൽകിയ അവകാശ ലംഘന പ്രമേയത്തെ തുടർന്ന് ഉയർന്ന പ്രതിഷേധം ലോകസഭയെ രണ്ട്തവണ തടസ്സപ്പെടുത്തി. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ പ്രതിരോധമന്ത്രി രേഖാമൂലം അവയെ ഖണ്ഡിച്ചു. 2014- 18 കാലയളവിൽ ആകെ 26570 കൊടിയുടെ കരാർ നൽകിയതായും 73,000 കൊടിയുടെ കരാർ നൽകുന്നതിനുള്ള നടപടികൾ പൂത്തികരിച്ചതായും ആണ് അവർ വ്യക്തമാക്കിയത്
പ്രതിരോധമന്ത്രിയുടെ വിശദീകരണം കോൺഗ്രസ് തള്ളി. എയർ ഫോഴ്സിലെയോ പ്രതിരോധ മന്ത്രാലയത്തിലെയോ മുതിർന്ന ഉദ്യോഗസ്ഥർ റഫാൽ കരാരിൽ ഇടപെട്ടിരുന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ച നാല് അംഗങ്ങളെ സ്പീക്കർ രണ്ട് ദിവസ്സത്തെയ്ക്ക് സഭാനടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് സസ്പെൻഡ് ചെയ്തു. എ.ഐ.എ.ഡി.എം കെ അംഗങ്ങളായ പി വേണുഗോപാല്‍, കെ എന്‍ രാമചന്ദ്രന്‍, കെ ഗോപാല്‍, ടിഡിപി എംപി എന്‍ ശിവപ്രസാദ് എന്നിവരാണ് എന്നിവരാണ് നടപടിയ്ക്ക് വിധേയരായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here