പൊലീസ് പരിശോധനയുണ്ടെന്ന് കാണിക്കാന്‍ ലൈറ്റിട്ട് സൂചന നല്‍കുന്നവരോട്…

വഴിയില്‍ പൊലീസ് പരിശോധനയുണ്ടെന്ന് അറിയുമ്പോള്‍ നമുക്ക് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് പല തരത്തില്‍ നാം സൂചന നല്‍കാറുണ്ട്. പലര്‍ക്കും ലൈറ്റ് ഇട്ട് കാണിച്ചുകൊടുത്തും കൈ കൊണ്ട് ആംഗ്യം കാണിച്ചും നാം സൂചന നല്‍കാറുണ്ട്, നമുക്ക് മറ്റ് പലരും മുന്നറിയിപ്പ് നല്‍കാറുമുണ്ട്. എന്നാല്‍, ഇത് അത്ര നല്ല കാര്യമല്ലെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. മലപ്പുറം ട്രാഫിക് കണ്‍ട്രോളിലെ ഫിലിപ്പ് മാമ്പാടാണ് ഫേസ്ബുക്കില്‍ വളരെ ഗൗരവകരമായ കാര്യം പങ്കുവച്ചിരിക്കുന്നത്. പൊലീസ് വഴിയില്‍ നില്‍പ്പുണ്ടെന്ന തരത്തില്‍ സൂചന നല്‍കുന്നത് ഒഴിവാക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. അങ്ങനെ ചെയ്യുന്നതില്‍ കണ്ണീരിന്റെ നനവുണ്ട്. എതിരെ വരുന്നവര്‍ ചിലപ്പോള്‍ പലതരം കുറ്റവാളികളാകും. നമുക്ക് അത് അറിയാന്‍ കഴിയില്ല. മാല തട്ടിപ്പറിച്ചും, ആളെ കടത്തിയും, വന്‍സമ്പത്ത് കവര്‍ന്നുമെല്ലാം വരുന്നവര്‍ അക്കൂട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here