ഐടി നിയമത്തിലെ റദ്ദാക്കിയ 66എ വകുപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടി വരും : മുന്നറിയിപ്പുമായി സുപ്രീംകോടതി

ഐടി നിയമത്തിലെ റദ്ദാക്കിയ 66എ വകുപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കപ്പെട്ട വകുപ്പ് ഉപയോഗിച്ച് ഇപ്പോഴും കേസുകൾ എടുക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി നൽകിയ പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം. വിഷയത്തിൽ നാലഴ്ചകകം മറുപടി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു
ഓൺലൈൻ സൈറ്റുകളിലും സാമുഹ്യ മാധ്യമങ്ങളിലും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും, വാർത്തകളും അപകീർത്തികരമാണെന്ന് ബോധ്യപ്പെട്ടാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഐടി നിയമത്തിലെ 66A വകുപ്പ്. വകുപ്പ് ഭരണഘട ഉറപ്പു നൽകുന്ന മൌലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടികാട്ടി 2015ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഈ വകുപ്പ് ഉപയോഗിച്ച് ഇപ്പോഴും പൌരന്മാർക്കെതിരെ കേസുകൾ രെജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ചൂണ്ടികാട്ടി സന്നധ സംഘടനയായാ പീപ്പിൾസ് യൂണിയൻ ഫോർ ലിബർട്ടീസ് സുപ്രീം കോടതിയെ സമീപിച്ചു. ഹർജിക്കാരുടെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ വകുപ്പ് ഉപയോഗിച്ച് കേസ് രജിസ്‌ററർ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ അദ്ധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പു നൽകി. ഇത്തരം കേസുകളിൽ അറസ്റ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുത്തരവിട്ട ഉദ്യോഗസ്ഥരെ ജയിലിൽ അടക്കുമെന്നും കോടതി പറഞു. വിഷയത്തിൽ നാലഴ്ചകകം കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നും ,അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here