തൊഴിൽ വിദ്യാഭ്യാസമേഖലയിലെ സംവരണം 60 ശതമാനമാക്കി ഉയർത്താൻ നിർദ്ദേശിക്കുന്ന ബിൽ ഇന്ന് പാർലമെന്റിൽ

രാജ്യത്തെ തൊഴിൽ വിദ്യാഭ്യാസമേഖലയിലെ സംവരണം 60 ശതമാനമാക്കി ഉയർത്താൻ നിർദ്ദേശിക്കുന്ന ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ചൊവ്വാഴ്ച ലോകസഭയിൽ ബിൽ പാസാക്കി ബുധനാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തിരുമാനം. അതേസമയം റാഫാൽ ശബരിമല വിഷയങ്ങൾ ഇന്നും ഇരു സഭകളെയും പ്രക്ഷുബ്ധമാക്കും. രാജ്യത്ത് വിദ്യാഭ്യാസ –തൊഴിൽ മേഖലകളിൽ 10 ശതമാനം സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ ഭരണഘടന ഭേഭഗതി ചെയ്യാനാണ് കേന്ദ്രസർക്കാർ തിരുമാനം. ഇതിനായുള്ള ബില്ലാണ് ഇന്ന് ലോകസഭ പരിക്ഷണത്തിന് എത്തുക. ഇന്ന് ലോകസഭയിൽ പാസാകുന്ന ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.
ഇതിനായ് രാജ്യസഭ സമ്മേളനം നാളെ വരെ നീട്ടിയിട്ടുണ്ട്. ഇന്ന് ലോകസഭയിൽ അവതരിപ്പിക്കുന്ന ബില്ലിനെ കോൺഗ്രസ് സി.പി.എം അടക്കമുള്ള പാർട്ടികൾ പിന്തുണക്കും. അതുകൊണ്ട് തന്നെ ഭരണഘടന ഭേഭഗതി ലോകസഭയിൽ പാസാകാനാണ് സാധ്യത. രാജ്യസഭയിൽ മുത്തലാക്ക് നിരോധന ബിൽ പാസാക്കാൻ കേന്ദ്രസർക്കാർ ഒരു അവസാന ശ്രമം ഇന്ന് നടത്തും. രാജ്യത്ത് പൊതുപണിമുടക്ക് നടക്കുന്ന ഇന്ന് ലോകസഭയിൽ ട്രേഡ് യൂണിയൻ ഭേഭഗതി ബില്ല് ചർച്ചക്ക് എത്തും. റാഫാൽ വിഷയത്തിലെ വാദപ്രതിവാദങ്ങൾ ഇന്നും ചോദ്യോത്തര ശൂന്യ വേളകളെ പ്രക്ഷുബമാക്കാനാണ് സാധ്യത. സർക്കാരും പ്രതിപക്ഷവും പരസ്പരം ആരോപണങ്ങൾക്ക് ഇന്നലെ മൂർച്ച കൂട്ടിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശനാനന്തര സാഹചര്യം ഇന്നും ഇരു സഭകളിലും ഉന്നയിക്കപ്പെടും. ഇടത് അംഗങ്ങൾ ബി.ജെ.പി യുടെ രാഷ്ട്രപതി ഭരണ നിർദ്ധേശത്തിന് ഇന്ന് സഭയിൽ മറുപടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here