Advertisement

മുഖ്യമന്ത്രിയടക്കം മന്ത്രിമാരാരും ഓഫീസുകളിൽ എത്തിയില്ല; സെക്രട്ടേറിയറ്റ് സ്തംഭിച്ചു

January 8, 2019
Google News 0 minutes Read
cm and ministers didnt come to secreteriate

മുഖ്യമന്ത്രിയടക്കം മന്ത്രിമാരാരും ഓഫീസുകളിൽ എത്താത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റ് സ്തംഭിച്ചു. ടൂറിസം മേഖലയെ ഇതാദ്യമായി പണിമുടക്ക് ബാധിച്ചതുമില്ല.

ഭരണ പ്രതിപക്ഷ സംഘടനകൾ പണിമുടക്കിയതോടെ സെക്രട്ടേറിയറ്റ് പൊതുവേ വിജനമായി. മന്ത്രിമാർ ആരും ഓഫീസുകളിലെത്തിയില്ല. ടൂറിസം മേഖലയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം പതിവുപോലെയായിരുന്നു.

അപൂർവം ഓട്ടോറിക്ഷകൾ ഓടിയതിനാൽ നഗരങ്ങളിലും വിനോദ സഞ്ചാരികൾ കുടുങ്ങേണ്ടി വന്നില്ല. തിരുവനന്തപുരത്ത് ദൂരസ്ഥലങ്ങളിൽ നിന്ന് ആർസിസി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലെത്തിയ രോഗികൾ പണിമുടക്കിൽ വലഞ്ഞു.

മന്ത്രിമാർ ഓഫീസുകളിൽ നിന്ന് വിട്ടു നിൽക്കുന്ന സാഹചര്യത്തിൽ രണ്ടാം ദിനവും സെക്രട്ടേറിയറ്റ് സ്തംഭിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here