Advertisement

കൊല്ലം ബൈപാസ് ഉദ്ഘാടനത്തെ ചൊല്ലി തർക്കം മുറുകുന്നു

January 8, 2019
Google News 0 minutes Read

കേരളത്തിൽ മറ്റൊരു ഉദ്ഘാടന വിവാദം കൂടി. കൊല്ലം ബൈപാസ് ഉദ്ഘാടനമാണ് പുതിയ രാഷ്ട്രീയ തർക്കത്തിന് വേദിയാകുന്നത്. സംസ്ഥാന സർക്കാരും ബിജെപിയും കൊമ്പുകോർക്കുന്ന പുതിയൊരു ഉദ്ഘാടന ചടങ്ങായി കൊല്ലം ബൈപാസ് തുറക്കൽ മാറുകയാണ്

നാലര പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപാസ് തുറക്കുന്നു. ആരു തുറക്കും എന്ന തർക്കമാണ് അവശേഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഫെബ്രുവരിയിൽ മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യാനായിരുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. എന്നാൽ ഈ മാസം 15ന് പ്രധാനമന്ത്രി വരുന്നത് കൊല്ലം ബൈപ്പാസ് തുറക്കാനാണെന്ന വാർത്ത വന്നതോടെ അങ്കലാപ്പിലായത് സംസ്ഥാന സർക്കാരാണ്.

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചില്ലന്ന വിവാദം നേരത്തെയുണ്ടായിരുന്നു. കണ്ണൂർ വിമാനത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മുമ്പേ അമിത് ഷാ പറന്നിറങ്ങിയതും വിവാദമായി. ഒടുവിൽ കൊല്ലം ബൈപാസ് ഉദ്ഘാടനം മറ്റൊരു രാഷ്ട്രീയ തർക്കമായി മാറുന്നു. കേന്ദ്ര കേരള സർക്കാരുകൾ തുല്യ പണം ചെലവഴിച്ച പദ്ധതിയാണിത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here