ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ പണിമുടക്ക് ഭാഗികം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ പണിമുടക്ക് ഭാഗികമാണ്. പശ്ചിമ ബംഗാൾ, ത്രിപുര, ഒറീസ എന്നിവടങ്ങളിൽ പണിമുടക്ക് അനുകൂലികൾ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുത്തി. ബാങ്കിംഗ് മേഖല ഏതാണ്ട് പൂർണ്ണമായും പണിമുടക്കിന് പിന്തുണ അറിയച്ചിരിക്കുകയാണ്.
ഡൽഹിയിലെ വാഹന ഗതാഗതത്തെ പണി മുടക്ക് ബാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിലാണ്. വ്യവസായ മേഖലയായ ഗുരു ഗ്രാം പോലുള്ള പ്രദേശങ്ങൾ പണിമുടക്കിലാണ്. ഒഡീഷയിലും ബംഗാളിലും ത്രിപുരയിലും തരതമ്യേന പണിമുടക്കിന് പിന്തുണ കൂടുതലുണ്ട്.
ഗുജറാത്തിൽ ബാങ്കിങ്ങ് മേഖല പൂർണ്ണായും തടസ്സപ്പെട്ടു. ബി എസ് എൻ എൽ ജീവനക്കാരും പണിമുടക്കിലാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ദേശീയ പൌരത്വ ഭേദഗതി ബില്ലിനെതിരെയും സമരത്തോടൊപ്പം പണിമുടക്കും വന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ പണിമുടക്കിനിടെ സി പി എം പ്രവർത്തകരും ത്രിണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.സ്‌ക്കൂൾ ബസിനു നേരെ ആക്രമണം ഉണ്ടായി. ജനജീവിതത്തെ ബാധിക്കുന്ന പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് മമതാ ബാനർജി പറഞ്ഞു. ഹൗറയിൽ ട്രെയിൻ തടഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ ദേശീയ പാത തടഞ്ഞു. ദേശീയ പണിമുടക്കിൻറെ ഭാഗമല്ലെങ്കിലും മുബൈയിൽ പൊതു ഗതാഗത ജീവനക്കാരും സമരത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here