കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദത്തിന് ക്ലൈമാക്സ്; പ്രധാനമന്ത്രി എത്തും

kollam bypass

കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വടം വലിക്ക് വിരാമമായി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കും. ഈ മാസം 15 ന് ഉദ്ഘാടനം നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

ഒദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഡല്‍ഹിയിലെ കേരള ഹൗസ് റസിഡന്റ്‌സ് കമ്മീഷണറെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.

ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം മാത്രമേ പൂര്‍ത്തിയാക്കാന്‍ ഉള്ളൂവെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തുമെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. നാലര പതിറ്റാണഅട് കാത്തിരിപ്പിന് ശേഷമാണ് കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥമാകുന്നത്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top