പൊതുജന ധനസമാഹരണത്തിലൂടെ അണിഞ്ഞൊരുങ്ങുന്ന പുള്ള്

ഫസ്റ്റ് ക്ലാപ്പിന്റെ പ്രഥമ സിനിമയായ പുള്ളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സിനിമയിൽ പ്രവൃത്തിക്കാൻ താൽപര്യവും, അഭിരുചിയുമുള്ള പുതിയ കലാകാരൻമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും, പരിശീലിപ്പിക്കുവാനുമായി സംവിധായകനായ ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫസ്റ്റ് ക്ലാപ്പ്. ഫസ്റ്റ് ക്ലാപ്പിലൂടെ പരിശീലനം നേടിയ ഒരു കൂട്ടം നവാഗതരെ ക്യാമറക്ക് മുന്നിലും, പിന്നിലും അണിനിരത്തി, പൊതുജനങ്ങളിൽ നിന്നും ധനശേഖരണം നടത്തി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ ചേർന്നാണ്.
ഷബിതയുടെ കഥക്ക്, ഷബിത, വിധു ശങ്കർ, വിജീഷ് ഉണ്ണി, ശാന്തകുമാർ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. അജി വാവച്ചനാണ് ഛായാഗ്രഹണം. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here