Advertisement

കേരളത്തിൽ പണിമുടക്ക് തുടരുന്നു; കെഎസ്ആർടിസി ,സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങിയില്ല; സ്ഥാപനങ്ങളിൽ ഹാജർ നില കുറവ്

January 8, 2019
Google News 0 minutes Read
strike continues in kerala attendance low in firms

കൊല്ലത്ത് കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. ചരക്ക് വാഹനങ്ങളോ, ടാക്‌സി കാറുകളോ ഓടുന്നില്ല. ചെറിയൊരു വിഭാഗം ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നു.കൊല്ലം നഗരത്തിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നു. കൊട്ടാരക്കര, പുനലൂർ മേഖലകളിൽ കടകമ്പോളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ പമ്പുകൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു. സമരക്കാർ കൊല്ലം റയിൽവേ സ്റ്റേഷനിൽ പ്രതീകാത്മകമായി ട്രെയിൻ തടഞ്ഞു. സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ പ്രതിഷേധയോഗം നടന്നു.

പണിമുടക്കിൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥാപനങ്ങളുടേയും പ്രവർത്തനം നിശ്ചലമായി.വ്യവസായ നഗരമായ കൊച്ചിയിലെ ഏലൂർ ഇടയാർ തുറമുഖം എന്നിവിടങ്ങളിൽ ജോലിക്കെത്തിയവരെ പണിമുടക്കിനെ അനുകൂലിക്കുന്നവർ തടഞ്ഞ് മടക്കി അയച്ചു. തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങളിൽ ഹാജർ നില നന്നേ കുറവായിരുന്നു. ഐടി മേഖലയിലും പണിമുടക്ക് ഭാഗികം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here