കുറഞ്ഞ വിലയ്ക്ക് ഡീസൽ നൽകിയില്ലെങ്കിൽ ബദൽ മാർഗം തേടും; ഐഒസിയോട് കെഎസ്ആർടിസി

കുറഞ്ഞ വിലയ്ക്ക് ഡീസൽ നൽകിയില്ലെങ്കിൽ ബദൽ മാർഗം തേടുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനോട് കെഎസ് ആർടിസി. ലിറ്ററിന് രണ്ട് രൂപയോളം കുറച്ച് നൽകണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സ്വാകാര്യ കമ്പനികളോടടക്കം ചർച്ച നടത്താനാണ് കെഎസ് ആർടിസി ആലോചിക്കുന്നത്. പ്രതിദിനം ശരാശരി 465 കിലോ ലിറ്റർ ഡീസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. 74 രൂപ നിരക്കിൽ പ്രതി ദിന ചെലവ് 3.44 കോടി രൂപ.
ഒരു കിലോ ലിറ്ററിന് 300 രൂപയാണ് ഇന്ത്യന് ഓയിൽ കോർപ്പറേഷൻ കെഎസ് ആർടിസിക് നൽകുന്ന കിഴിവ് . ഈ കിഴിവ് വളരെ കുറവാണെന്നാണ് കെഎസ് ആർടിസിയുടെ വാദം. കാർണാടക ആർടിസിക്കും ബംഹളൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് കോർപ്പറേഷനും, ബിപിസിഎൽ നൽകുന്നത് കിലോ ലിറ്ററിന് 1950 രൂപ കിഴിവാണ്. ഈ കിഴിവ് പരിഗണിച്ചാൽ കെഎസ് ആർടിസിക്ക് പ്രതി വർഷം 28 കോടിരൂപ ലാഭിക്കാം. ചൂണ്ടിക്കാട്ടി സിഎംഡി ടോമിൻ ജെ തച്ചങ്കരി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കത്തയച്ചു. ദീർഘകാല ഉപഭോക്താവെന്ന നിലയിൽ അനുഭാവ പൂർണ്ണമായ സമീപനം ഉണ്ടാകണമെന്നും തിലോ ലിറ്ററിന് 1950 രൂപയുടെ കിഴിവ് നൽകണമെന്നുമാണ് ആവശ്യം . അല്ലാത്ത പക്ഷം സ്വകാര്യ കമ്പികളെ അടക്കം ഇന്ധനം വാങ്ങാൻ സമീപിക്കാനാണ് കെഎസ് ആർടിസി ആലോചിക്കുന്നത്. കിലോലിറ്ററിന് 2000 രൂപയുടെ കിഴിവാണ് കെഎസ് ആർടിസിക്ക് സ്വകാര്യ ഇന്ധന കമ്പനികൾ നൽകുന്ന വാഗ്ദാനം. നിലവിൽ 1140 കോടി രൂപയാണ് ഇന്ധന ഇനത്തിൽമാത്രം കെഎസ് ആർടിസി ചെലവിടുന്നത്. ഇതിൽ കുറവു വരുത്താനായാൽ അത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നാണ് കോർപ്പറേഷന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here