‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ട്രെയിലര്‍ നിരോധിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഫാഷൻ ഡിസൈനർ പൂജ മഹാജൻ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മഹത്വം ഇല്ലാക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍ എന്നാണ് ഹർജിക്കാരന്റെ വാദം.
ജീവിച്ചിരിക്കുന്ന പലരെയും അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് ചിത്രം എന്നും ഹർജിയിൽ ആരോപിക്കുന്നു. ഇതേ ആവശ്യം ഉന്നയിച്ച് പൂജ മഹാജൻ നൽകിയ ഹർജി ഇതിനു മുൻപ് ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.
Read More: ‘നെഞ്ചിനകത്ത്’ ലാലേട്ടന്‍; വീഡിയോ വൈറല്‍
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറു രചിച്ച പുസ്‌തകം ചലച്ചിത്രമാക്കിയതാണ് ‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന സിനിമ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here