കൊല്ലം ബൈപാസ് പണി പൂർത്തിയായിട്ടില്ല; പ്രേമചന്ദ്രനെ തള്ളി ജി സുധാകരന്‍

കൊല്ലം ബൈപാസ് പണി പൂർത്തിയായിട്ടില്ലെന്നും പ്രസ്താവന ഇറക്കുന്നവർക്ക് കാര്യങ്ങൾ വ്യക്തമായി അറിയില്ലെന്നും മന്ത്രി ജി സുധാകരന്‍. സംസ്ഥാന സർക്കാർ ആണ് പൂർണമായും നിർമാണം നടത്തിയിരിക്കുന്നത്. വികസന കാര്യങ്ങളിൽ വെറുതെ വാദ പ്രതിവാദം നടത്തുന്നത് ഒരു രീതിയായി മാറിയിരിക്കുന്നു. ലൈറ്റ് പുർണമായി സ്ഥാപിച്ചിട്ടില്ല. ഗവൺമെൻറിനെ സംബന്ധിച്ച് വിവാദമില്ല. ഗഡ്കരിയെയും ക്ഷണിച്ചിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.
ഈ മാസം 15നാണ് ഉദ്ഘാടനം എന്ന് എന്‍എകെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു. അതിന് മറുപടിയുമായാണ് ഇപ്പോള്‍ ജി സുധാകരന്‍ രംഗത്ത് വന്നിരിക്കുന്നത്. ബൈപ്പാസിന്റെ ഉദ്ഘാടനം അടുത്തമാസമാണ് നടക്കുക എന്നാണ് കഴിഞ്ഞ ദിവസം മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉദ്ഘാടകനായി ബൈപ്പാസ് ഈ മാസം 15ന് തുറക്കുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞത്.
എൻഎച്ച് പൂർത്തിയായിട്ടില്ല ജനുവരി ഒടുവിലേ പൂർത്തിയാകു. എം പി നടന്ന് കളവ് പറയുകയാണ്. എം പി ക്ക് എന്ത് അധികാരമാണ് ഉള്ളത്. ഓവർ പ്ലേ നടത്തുന്നു എന്ന അഭിപ്രായം ജനത്തിനുണ്ട്. നിർമാണം പൂർണമായും സംസ്ഥാന സർക്കാർ ആണ് നിർവഹിച്ചത്, 50 ശതമാനം സാമ്പത്തിക സഹായം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നൽകി എന്നത് ശരിയാണ്.
ജനുവരി ഒന്നിന് ഉപരിതല മന്ത്രാലയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു. മൂന്നിന് എസ്പി ജിയുടെ അറിയിപ്പും വന്നു. ഇത് മുഖ്യമന്ത്രിയെ അറിയിക്കുകയും അദ്ദേഹം അത് സ്വാഗതം ചെയ്തെന്നും സുധാകരന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here