Advertisement

സംവരണബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും

January 9, 2019
Google News 0 minutes Read
bjp wins in 9 seats in rajya sabha election

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. ഇന്നലെ ലോക്‌സഭയിൽ 3 ന് എതിരെ 323 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ചപ്പോൾ മുസ്ലിം ലീഗ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. അതേസമയം ഭരണഘടന ഭേഭഗതി പാസാക്കിയ ശേഷം ലോകസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

ഭരണ പ്രതിപക്ഷ ബഞ്ചുകൾ സാമ്പത്തിക സംവരണ ബില്ലിന്റെ ഉള്ളടക്കത്തെ അനുകൂലിയ്ക്കാൻ ചൊവ്വാഴ്ച ലോകസഭയിൽ മത്സരിയ്ക്കുക തന്നെ ചെയ്തു. 124 ആം ഭരണഘടന ഭേഭഗതിയാണ് ഇങ്ങനെ ലോകസഭ കടന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരന്റെ അവസ്ഥ ഇനിയും കാണാതെ പോകാൻ സർക്കാരിനാവാത്തത് കൊണ്ടാണ് ബിൽ തിരക്കിട്ട് അവതരിപ്പിച്ചതെന്ന് ചർച്ചകൾ ഉപസംഹരിച്ച് സാമൂഹ്യനീതി വകുപ്പ് മന്ത്രി തവർ ചന്ദ് ഗഹ് ലോട്ട് പറഞ്ഞു.

കോൺഗ്രസ്സും സി.പി.എമ്മും ബില്ലിനെ അനുകൂലച്ചപ്പോൾ എതിർത്ത് വോട്ടുചെയ്ത 3 പേരിൽ രണ്ട് പേർ മുസ്ലിം ലീഗ് അംഗങ്ങളായ്. ബില്ലിന് പിന്നിൽ ആർ.എസ്.എസ് അജണ്ട ഒളിഞ്ഞ് കിടപ്പുണ്ടെന്ന് ബില്ലിനെ എതിർത്ത് ഇ.ടി.മുഹമ്മദ് ബഷീർ ആരോപിച്ചു.

ബില്ലിനെ പിന്തുണച്ച എംപിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. ലോക്സഭയിൽ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു എന്നായിരുന്നു സന്ദേശം. കേരളത്തിൽ നിന്നുള്ള എൻ.കെ.പ്രേമ ചന്ദ്രൻ, കെ.വി.തോമസ്, റിച്ചാർഡ് ഹേ തുടങ്ങിയ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. എ.ഐ.എ.ഡി.എം.കെ ബില്ലിനെ എതിർത്ത് സഭയിൽ നിന്ന് ഇറങ്ങിപോയി. ലോകസഭയിൽ പാസായ ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിയ്ക്കും. രാജ്യസഭ കടമ്പകൂടികടന്നാൽ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here