Advertisement

ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

January 9, 2019
Google News 0 minutes Read
to suraj

മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ  എട്ട് കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടി. എന്‍ഫോഴ്സെമെന്റ് ഡയറക്ടേറ്റിന്റേതാണ് നടപടി. നാല് വാഹനങ്ങളും 23ലക്ഷം രൂപയുമാണ് കണ്ട് കെട്ടിയത്.  അനധികൃത് സ്വത്ത് സമ്പാദന കേസിലാണ് നടപടി.  11കോടിയുടെ അനധികൃത സ്വത്ത് ടിഒ സൂരജിന്റേതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷത്തിനിടെ മൂന്നൂറ് ശതമാനത്തിലധികം വര്‍ദ്ധനവ് ടിഒ സൂരജിന് ഉണ്ടായെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കേരളത്തിലും കര്‍ണ്ണാടകയിലും ഫ്ളാറ്റ്, കെട്ടിടം, ഭൂമി  വാഹനങ്ങള്‍ എന്നിവ  വിജിലന്‍സ് കണ്ടെത്തിയതിന്  പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി. സുപ്രധാനമായ പദവികളില്‍ ജോലി നോക്കുമ്പോഴാണ് സ്വത്ത് സമ്പാദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here