മദ്യം, ഇന്ധനം എന്നിവയുടെ വില കൂട്ടാനുള്ള നിർദേശം ബജറ്റിലുണ്ടാവില്ല : ധനമന്ത്രി

മദ്യം, ഇന്ധനം എന്നിവയുടെ വില കൂട്ടാനുള്ള നിർദേശം ബജറ്റിലുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലായതിനാൽ സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടില്ല. പ്രളയാനന്തര കേരള നിർമിതിക്ക് ഒരു ശതമാനം സെസ് എന്തിനൊക്കെ ഏർപ്പെടുത്തുമെന്ന് ബജറ്റിലുണ്ടാകും. തിരുവനന്തപുരത്ത് ട്വന്റി ഫോറിനോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി
ബജറ്റ് ജനുവരി 31നാണ് അവതരിപ്പിക്കു. വരുമാന വർധനവിന് സർക്കാരുകൾ ലക്ഷ്യമിടുന്നത് മദ്യം .ഇന്ധനം, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലാണ്. വരുമാന വർധനവിന് കുടിശിക പിരിക്കൽ ഊർജിതമാക്കും. പ്രളയാനനന്തര കേരള നിർമിതിയാകും ബജറ്റിന്റെ മുഖ്യ സവിശേഷത. പുനർനിർമാണത്തിന് ഒറ്റയടിക്ക് പണം കിട്ടിയതു കൊണ്ടു മാത്രമായില്ല
ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ പണം തടസമാവില്ല. പ്രളയ സെസ് എതിനൊക്കെ ഏർപ്പെടുത്തുമെന്ന് ബജറ്റിലുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here