നിർമാണ കരാർ തുക നൽകിയില്ല; ബിഷപിനെ കരാറുകാരനും ജീവനക്കാരും തടഞ്ഞു വച്ചു

നിർമാണ കരാർ തുക നൽകിയില്ലെന്ന് ആരോപിച്ച് സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപിനെ കരാറുകാരനും, ജീവനക്കാരും തടഞ്ഞു വച്ചു. സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ നിർമാണം നടത്തിയതിൽ പതിനൊന്നര കോടിയോളം രൂപ നൽകാനുണ്ടെന്നാണ് ആരോപിച്ചാണ് തടഞ്ഞ് വച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനും ഇടയാക്കി.. അതേ സമയം സഭാ ആരോപണം നിഷേധിച്ചു.
രാവിലെ മുതലാണ് ബിഷപ്പ് ആസ്ഥാനത്ത് മിഖായേൽ നിർമാണ കമ്പനി ഉടമയും തൊഴിലാളികളും പ്രതിഷേധം ആരംഭിച്ചത്. ബിഷപ് ധർമരാജ‌് റസാൽ കാറിൽ പുറത്തേയ്ക്ക് ഇറങ്ങിയതോടെ സ്ത്രീകൾ അടക്കമുള്ള സംഘം തടഞ്ഞു. പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചത് സ്ഥിതി വഷളാക്കി
വിവിധ സ്ഥലങ്ങളിൽ നിർമാണം നടത്തിയതിൽ 11.5 കോടിയിലധികം രൂപ സഭ നൽകാനുണ്ടെന്നും, സഭ തന്റെ നിർമാണ ഉപകരണങ്ങൾ വിട്ടു നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നും കമ്പനി ഉടമ പ്രവീൺ .
പൊലീസിന്റെ സാനിധ്യത്തിൽ ചർച്ചയിൽ തിങ്കളാഴ്ച യോഗം ചേരാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേ സമയം മുൻഭരണ സമിതിയുമായ് ചേർന്ന് കരാറുകാരൻ അഴിമതി നടത്തിയെന്നും, വിഷയം കോടതിയുടെ പരിഗണനയിലായതിൽ വിധി വന്നശേഷമെ പണം നൽകുന്നതിൽ തീരുമാനം ഉണ്ടാകു എന്നും സഭ ഭാരവാഹികൾ അറിയിച്ചു. മുൻ ഭരണ സമിതി ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നെ ആരോപണവുമായി നേരത്തെയും സഭ ആസ്ഥാനത്ത് പ്രതിഷേധമുണ്ടായിരുന്നു..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here