ഒരു മില്യണ്‍ ലൈക്ക് മറികടന്ന് കേരള പൊലീസ് ഫേസ്ബുക്ക് പേജ്; ഔദ്യോഗിക പ്രഖ്യാപനം നടന്നു

കേരള പൊലീസ് ഫേസ്ബുക്ക് പേജ് ഒരു മില്യണ്‍ ലൈക്ക് മറികടന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പൊലീസ് ആസ്ഥാനത്ത് നടന്നു. ഫേസ്ബുക്ക് ഇന്ത്യന്‍ മേധാവി സത്യയാദവ് ഇതു സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ ആരോഗ്യകരമായ ആശയവിനിമയം എങ്ങനെ വേണമെന്നതിന് ഉത്തമ ഉദാഹരമാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേ പൊലീസ് തയ്യാറാക്കിയ ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here