ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയന്മടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരെ സിബിഐ നൽകിയ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റീസ് ആർ വി രമയുടെ നേതൃത്വത്തിൽ ഉള്ള ബെഞ്ചാണ് പരിഗണിക്കുന്നത്. വിചാരണ നേരിടണമെന്നു ഹൈകോടതി ഉത്തരവിട്ട മൂന്ന് ഉദ്യോഗസ്ഥർ നൽകിയ അപ്പീലുകളും കോടതി ഇന്ന് പരിഗണിക്കും. കേസിൽ അന്തിമ വാദം എന്ന് ആരംഭിക്കണം എന്ന കാര്യത്തിൽ ആയിരിക്കും ഇന്ന് വാദം നടക്കുക. പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരിക്കെ പള്ളിവാസൽ, ചെങ്കുളം,പന്നിയാർ വൈദ്യുതി നിലയങ്ങൾ നവീകരിക്കുന്നതിന് കനേഡിയൻ കമ്പനി എസ് എൻ സി ലാവലിന് കരാർ നൽകിയത് വഴി സംസ്ഥാന ഖജനാവിന് 82 കൂടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ഇതിൽ അഴിമതി നടന്നുവെന്നും ആണ് കേസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here