രാഹുൽ ഗാന്ധിക്ക് വനിതാ കമ്മീഷൻറെ നോട്ടീസ്

രാഹുൽ ഗാന്ധിക്ക് വനിതാ കമ്മീഷൻറെ നോട്ടീസ്. പ്രതിരോധ നിർമ്മല സീതാരമന് എതിരെ പറഞ്ഞ പരാമർശങ്ങൾ ചൂണ്ടി കാണിച്ചാണ് നോട്ടീസ്. പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകണമെന്നും കമ്മീഷൻ അറിയിച്ചു.
‘ 56 ഇഞ്ച് നെഞ്ചളവുള്ള കാവൽക്കാരൻ ഓടിപ്പോയി ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമൻ ജി, എന്നെ ന്യായീകരിക്കൂ. എന്നെ ന്യായീകരിക്കാൻ എനിക്ക് കഴിയില്ല, എന്നെ ന്യായീകരിക്കൂ. രണ്ടര മണിക്കൂർ എടുത്തിട്ടും ആ സ്ത്രീക്ക് അദ്ദേഹത്തെ ന്യായീകരിക്കാൻ സാധിച്ചില്ല. ഞാൻ ഒറ്റ ചോദ്യമേ ചോദിച്ചുള്ളു- ഉത്തരം യെസ്/നോ. എന്നാൽ അവർക്ക് ഉത്തരം നൽകാനായില്ല.’ ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
സ്ത്രീകളെ ബഹുമാനിക്കാൻ രാഹുൽ ഗാന്ധി പഠിക്കണമെന്നും, നിർമ്മല സീതാരാമൻ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണെന്നും തന്റെ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും രാജ്യത്തിന് ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രിയെ നൽകിയ പാർട്ടി അധ്യക്ഷനിൽ നിന്ന് ഒരിക്കലും ഇത്തരം പരാമർശങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ പറഞ്ഞു. ‘ബീ എ മാൻ’ എന്ന പരാമർശം കൊണ്ട് രാഹുൽ ഗാന്ധി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്നും രേഖ ശർമ്മ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here