അലോക് വര്‍മ രാജിവച്ചു
സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ അലോക് വര്‍മ രാജിവച്ചു. സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് അലോക് വര്‍മ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ട് കമ്മിറ്റി കഴിഞ്ഞ ദിവസം അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ രാജി സന്നദ്ധത അറിയിച്ചത്. സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നൽകി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. ഈ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചേക്കും.
Read More: രാകേഷ് അസ്താനക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി
പുതിയ ചുമതല സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അലോക് വര്‍മ അറിയിച്ചു. ഫയര്‍ ആന്‍ഡ് സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അലോക് വര്‍മ കത്തയച്ചു. ഇന്ന് മുതല്‍ താന്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചിരിക്കുന്നു എന്ന് കത്തില്‍ പറയുന്നു.
Former CBI Chief Alok Verma refuses to take charge as DG, Fire Services. A statement says “natural justice was scuttled and the entire process was turned upside down in ensuring that the undersigned is removed from the post of the Director.” pic.twitter.com/cgStJpOR0V
— ANI (@ANI) January 11, 2019
തനിക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ട് ഏകപക്ഷീയമായിരുന്നു എന്നും വര്‍മ ആരോപിച്ചു. സിവിസി റിപ്പോര്ട്ടിന്മേല് നടന്ന അന്വേഷണം സുതാര്യമല്ലായിരുന്നു. സിവിസി റിപ്പോര്‍ട്ടില്‍ മേല്‍ തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതി തയ്യാറായില്ലെന്നും അലോക് വര്‍മ കത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് അലോക് വര്‍മ രാജി സന്നദ്ധത അറിയിച്ചത്.
Read More: രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം
തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷൻ കമ്മിറ്റി തന്നില്ലെന്ന് കത്തിൽ അലോക് വർമ പറയുന്നുണ്ട്. ‘സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോർട്ട് എന്നത് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്റെ വിരമിക്കൽ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടർ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയർ സർവീസസ് ഡിജി പദവി ഏറ്റെടുക്കാൻ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാൽ എന്നെ സ്വയം വിരമിക്കാൻ അനുവദിക്കണം.” വർമ കത്തിൽ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here