വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹിം കുറ്റക്കാരനെന്ന് സിബിഐ കോടതി

മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയുടെ കൊലപാതകക്കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി. പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ 2002ലാണ് കൊല്ലപ്പെടുന്നത്. ഗുര്‍മീത് സിംഗിന്റെ ശിക്ഷ ഈ മാസം പതിനേഴിനു ശിക്ഷ വിധിക്കും. പാഞ്ചകുള പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് ഗുര്‍മീത് റാം റഹീം സിംഗ് കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.
Read Also: വരുന്നു ‘മേരാ പരിവാര്‍, ബിജെപി പരിവാര്‍’; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്
പഞ്ചാബിലും ഹരിയാനയിലും വിധി പ്രസ്താവത്തിനു മുന്‍പ് കനത്ത സുരക്ഷ ഒരുക്കിരുന്നു. ഗുര്‍മീതിനു വിധി കേള്‍ക്കാന്‍ സിര്‍സ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒരുക്കിയിരുന്നു. 2006ലാണ് സിബിഐ കൊലപാതക കേസ് ഏറ്റെടുത്തത്. ഗുര്‍മീതിന്റെ സിര്‍സയിലുള്ള ആശ്രമത്തില്‍ സ്ത്രീകളെ ബലാത്സംഗത്തിനു ഇരയാക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടതിന്റെ പ്രതികാരത്തിനാണ് ഛത്രപതിയെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ ആരോപിച്ചത്. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
Read More: രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്‍മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം
2017 ല്‍ ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട റാം റഹീം സിംഗ് ഇപ്പോള്‍ ജയിലില്‍ ആണ്. അന്ന് വിവാദ ആള്‍ ദൈവത്തിന്റെ അനുയായികള്‍ നടത്തിയ കലാപത്തില്‍ 30ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here