എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമിച്ച സംഭവം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ

എസ്. ബി. ഐ ട്രഷറി ബാങ്ക് ആക്രമിച്ച സംഭവം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ. ഇടത് നേതാക്കളെ രക്ഷിക്കാനാണ് ഇടപെടൽ. ബാങ്കിനു സംഭവിച്ച നഷ്ടം നൽകി കേസ് പിൻവലിപ്പിക്കാൻ ഡിവൈഎഫ്ഐ നേതാവ് മുഖേന ചർച്ചയ്ക്കു ശ്രമം നടക്കുകയാണ്. കേസിൽ പ്രതികളായവരുടെ ജോലി പോകുമെന്നും ദയയുണ്ടാവണമെന്നും അപേക്ഷ. ഒത്തുതീർപ്പിനു തയാറല്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ധാരണയാവും വരെ അറസ്റ്റ് വൈകിപ്പിക്കാൻ നീക്കമെന്നും ആരോപണമുണ്ട്. പോലീസ് ഇത് വരെ അക്രമവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ല.
ബാങ്ക് ആക്രമിച്ച കേസിൽ രണ്ടു എൻ. ജി. ഒ യൂണിയൻ നേതാക്കൾ പിടിയിലായിട്ടുണ്ട്. അശോകൻ, ഹരിലാൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് അനിൽകുമാർ എന്നിവരും പ്രതികളാണ്. എൻജിഒ യൂണിയൻ സംസ്ഥാന നേതാക്കളായ സുരേഷ് ബാബുവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നത്. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ.ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അറ്റൻഡറാണ് ഹരിലാൽ. പൊതുപണിമുടക്കിന്റെ രണ്ടാം ദിവസമാണ് എസ്. ബി. ഐ ട്രഷറി ബാങ്കിന് നേരെ ആക്രമണം ഉണ്ടായത്.
സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. സമരപന്തലില്‍ നിന്ന് അമ്പത് മീറ്റര്‍ മാറിയാണ് ഒാഫീസ്. ഇന്ന് രാവിലെ പത്തരയോടെയാണ് ബ്രാഞ്ചിന് നേരെ ആക്രമണം ഉണ്ടായത്. സമരക്കാരെത്തി ആദ്യം ബാങ്ക് പ്രവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് സാധിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്ന് സമരാനുകൂലികള്‍ ആവശ്യപ്പെട്ടു. ഇത് സെക്യൂരിറ്റാക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. മുകളിലത്തെ നിലയിലെത്തിയ ഇവര്‍ ബ്രാഞ്ച് അടിച്ചു തകർക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാമ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here