സ്വകാര്യവത്കരണം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരുടെ പ്രതിഷേധം

PRIVATISATION

സ്വകാര്യവത്കരണത്തിനെതിരേ തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാരുടെ പ്രതിഷേധം. വിമാനത്താവളം സന്ദർശിക്കാനെത്തിയ ജി എം ആർ ഗ്രൂപ്പ് പ്രതിനിധികളെ ജീവനക്കാർ തടഞ്ഞു. പോലീസിന്റെ സംരക്ഷണത്തിലാണ് ഇവർ മടങ്ങിയത്. വിമാനത്താവള ലേലത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് ജി എം ആർ ഗ്രൂപ്പ് പ്രതിനിധികൾ വിമാനത്താവള ഡയറക്ടറുമായി ചര്‍ച്ചയ്‌ക്കെത്തിയത്.

Read Also: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള വിധി സുപ്രീം കോടതിക്ക് സംഭവിച്ച തെറ്റ്: കെ. മുരളീധരന്‍

വിമാനത്താവളം കാണുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. പത്ത് മണിയോടെ വിമാനത്താവളത്തിലെത്തിയ പ്രതിനിധികൾ ഡയറക്റ്ററുമായി ചർച്ച നടത്താൻ മുറിയിലെത്തി. ഇതറിഞ്ഞ ജീവനക്കാർ ഡയറക്റ്ററുടെ ക്യാബിൻ ഉപരോധിച്ചു. പോലീസെത്തി ജീവനക്കാരുമായി സംസാരിച്ചെങ്കിലും വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറായില്ല.

Read Also: കുട്ടികളെ ആരാണ് കള്ളം പറയാന്‍ പഠിപ്പിക്കുന്നത്?

ഇതോടെ ജി.എം.ആർ പ്രതിനിധികൾ മടങ്ങി. വിമാനത്താവളം സ്വകാര്യവത്കരിക്കാൻ അനുവദിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നും എംപ്ലോയീസ് യൂണിയൻ സെക്രട്ടറി അജിത്കുമാർ പറഞ്ഞു. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ കഴിഞ്ഞ ഒരു മാസത്തിലധികമായി ജീവനക്കാർ സമരത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top