‘എന്നെ വിവാഹം ചെയ്യാമോ’ ? ക്യാമറയ്ക്ക് മുന്നിൽ രാഹുലിനോട് വിവാഹാഭ്യർത്ഥന നടത്തി ചാനൽ അവതാരിക; വീഡിയോ

ഹാർദിക് പാണ്ഡ്യയുടെ വിവാദ പരാമർശങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ചർച്ചയാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. വർഷങ്ങൾക്ക് മുമ്പ് എംടിവി ചിത്രീകരിച്ച രാഹുൽ ദ്രീവിഡിന്റെ ഒരു അഭിമുഖം. ഒരു ക്രിക്കറ്റ് താരം പൊതുമധ്യത്തിൽ എങ്ങനെ പെരുമാറണം എന്നത് രാഹുലിനെ കണ്ട് പഠിക്കുക എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Read More : ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും സസ്‌പെൻഷന് ശുപാർശ
രാഹുൽ ദ്രാവിഡിനോട് വിവാഹാഭ്യർത്ഥന നടത്തുന്ന ചാനൽ അവതാരികയുടെ വീഡിയോ ആണ് ഇത്. എംടിവിയുടെ പ്രാങ്ക് വീഡിയോ ആണ് ഇത്. രാഹുലിനെ പറ്റിക്കുക എന്നതാണ് ഉദ്ദേശം. അഭിമുഖത്തിന് ശേഷം ക്യാമറാമാൻ അടക്കമുള്ള മറ്റ് ക്രൂ മെമ്പേഴ്‌സിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ട് അവതാരിക രാഹുലിനോട് ഇഷ്ടമാണെന്ന് പറയും. എന്നാൽ ഇതെല്ലാം ഒരു ഹിഡൻ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നുണ്ടാകും. എന്നാൽ അതിഥി (ഇവിടെ രാഹുൽ) ഇത് അറിയില്ല. പെൺകുട്ടിയോട് പഠനത്തിൽ ശ്രദ്ധിക്കാനും വിവാഹ കാര്യം ഇപ്പോൾ ചിന്തിക്കേണ്ടതില്ലെന്ന ഉപദേശവും നൽകുന്ന രാഹുലിനെ കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
Well Hardik Pandya incident reminded me of a young Rahul Dravid who was bullied in MTV Bakra and how well he responded to it. You always can set the right example if you have it in you. Must watch! pic.twitter.com/5X4Py9LvR9
— Chandramukhi?Stark (@FlawedSenorita) January 9, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here