Advertisement

ആലപ്പാട്ടെ ഖനനം നിർത്തിയാൽ മാത്രം ചർച്ചയെന്ന് ആലപ്പാട് സമര സമിതി; നിർദ്ദേശം അപ്രായോഗികമെന്ന് കരുനാഗപ്പള്ളി എംഎൽഎ

January 12, 2019
Google News 0 minutes Read
discussion only if alappad mining is stopped says protesters suggestion not practical says mla 24 verdict

ആലപ്പാട്ടെ ഖനനം നിർത്തിയാൽ മാത്രം ചർച്ചയെന്ന് ആലപ്പാട് സമരസമിതി. എന്നാൽ സമരസമിതിയുടെ നിർദ്ദേശം അപ്രായോഗികമെന്ന് കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ. മന്ത്രി ഇപി ജയരാജന്റെ ആലപ്പാട്ടെ കരിമണൽ കള്ളക്കടത്തിനെ കുറിച്ചുള്ള പരാമർശം അന്വേഷിക്കണമെന്നും എംഎൽഎ പറഞ്ഞു. 24ൻറെ വെർഡിക്ടിലായിരുന്നു എംഎൽഎയുടെ പ്രതികരണം

ജനുവരി 16 തിയതി ആലപ്പാട് കരിമണൽ ഖനനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കെ നിലപാട് കടുപ്പിച്ച് ജനകീയ സമരസമിതി. ഖനനം പൂർണമായി നിർത്തിയതിന് ശേഷം മാത്രം ചർച്ചായകാമെന്നാണ് സമര സമിതിയുടെ നിലപാട്. എന്നാൽ ഈ നിലപാട് പ്രശ്‌ന പരിഹാരത്തിന് സഹായകരമാകുന്നതല്ലെന്ന സമിതിയുടെ നിലപാടിലെ വ്യതിയാനം പരിശോധിക്കപ്പെടേണ്ടതാണെന്ന് കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ 24 വെർഡിക്ടിൽ പ്രതികരിച്ചു.

ഇതോടെ ആലപ്പാട്ടെ സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകൾക്ക് തുടക്കത്തിലെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here