Advertisement

“ഗാന്ധിയെ മഹാത്മാവെന്ന് വിശേഷിപ്പിക്കാനാവില്ല”; വിമര്‍ശനം ആവര്‍ത്തിച്ച് അരുന്ധതി

January 13, 2019
Google News 1 minute Read
arudhathi roy

ഗാന്ധിയെ മഹാത്മാവെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് എഴുത്തുകാരി അരുന്ധതി റോയി. ദുരിതം പേറുന്ന ജനതയ്ക്ക് ഗാന്ധി ആശ്വാസമാണെന്ന് പറയുന്നത് ചരിത്രത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാതെയാണ്. അംബേദ്കറേയും ഗാന്ധിയെയും ഒരുപോലെ കാണാനാവില്ല. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അരുന്ധതി റോയിയുടെ ഗാന്ധി വിമര്‍ശനം.

Read Also: ‘ഡേറ്റിംഗ് അഞ്ച് മിനിറ്റുകൊണ്ട് അവസാനിപ്പിച്ചത് അവള്‍ വിരൂപയായതിനാല്‍’: വിരാട് കോഹ്‌ലി

മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ലെന്നും അംബേദ്കറെയും ഗാന്ധിയെയും ഒരിക്കലും ഒരു പോലെ കാണാനാവില്ലെന്നും അരുന്ധതി റോയി കെഎല്‍എഫിലെ തന്റെ ആദ്യ സെഷനില്‍അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നുള്ള സെഷനുകളിലും അരുന്ധതി തന്റെ നിലപാട് ആവര്‍ത്തിച്ചു.

Read Also: അതിര്‍ത്തിയിലും ‘മധുര’പ്രതികാരം; ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍ കുടുക്കുന്നതായി കണ്ടെത്തല്‍

ഭാരതത്തിലെ ദുരിതം പേറുന്ന കോടികണക്കിന് ജനങ്ങള്‍ക്ക് ഗാന്ധി ആശ്വാസവും പ്രതീക്ഷയുമല്ലേ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ‘രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അടിച്ചമര്‍ത്തപെട്ടവന്റെയും, നിരാലംബരുടെയും വീടുകളില്‍ പോയാല്‍ കാണാനാകുക ഗാന്ധിയുടേതല്ല, അംബേദ്കറുടെ ചിത്രമാണ്.’ജാതീയത എന്ന യാഥാര്‍ത്ഥ്യത്തെ അംബേദ്കറും ഗാന്ധിയും കണ്ടിരുന്നത് വ്യത്യസ്തമായാണ്. ഗാന്ധി തൊട്ടുകൂടായ്മയെക്കുറിച്ചും ആത്മീയതയെ കുറിച്ചും സംസാരിച്ചപ്പോള്‍, ‘പ്രാതിനിധ്യം, അവകാശം, സമത്വം’ തുടങ്ങിയ രാഷ്ട്രീയപ്രശ്‌നങ്ങളായിരുന്നു അംബേദ്കര്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയത്. ഗാന്ധി ഇതേക്കുറിച്ച് സംസാരിച്ചിരുന്നതേയില്ല. ഈ വിഷയങ്ങളില്‍ അംബേദ്കറിന് വഴികാട്ടിയാകാന്‍ ഗാന്ധിക്ക് ഒരിക്കലും സാധിക്കില്ലെന്നും അരുന്ധതി വ്യക്തമാക്കി.

Read Also: ഗാന്ധി സ്മൃതി ചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ പ്രമുഖ ഗാന്ധിയന്‍ കെ.പി.എ. റഹിം കുഴഞ്ഞുവീണു മരിച്ചു

കടുത്ത വര്‍ണവെറി ഗാന്ധി പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കന്‍ ജീവിതം അടയാപ്പെടുത്തുന്നുണ്ട്. ഇത് ബോധ്യപ്പെട്ടതിന് ശേഷമാണ് ഘാന സര്‍വകലാശാലയില്‍ നിന്നും ഗാന്ധിയുടെ പ്രതിമ എടുത്തു മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ എത്തിയ ശേഷവും ഗാന്ധി കടുത്ത ജാതിവാദിയായി തന്നെ തുടരുകയായിരുന്നു എന്നതിന് വേണ്ടത്ര തെളിവുകള്‍ അദ്ദേഹത്തിന്റെ എഴുത്തുകളിലുണ്ടെന്നും അരുന്ധതി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here