Advertisement

ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലേക്ക് മുഖ്യമന്ത്രി എത്തില്ലെന്ന് അറിയിച്ചത് അവസാന നിമിഷം

January 13, 2019
1 minute Read
Pinarayi Vijayan

ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ലെന്ന കാര്യം തങ്ങള്‍ അറിഞ്ഞത് അവസാന നിമിഷത്തിലാണെന്ന് പരിപാടിയുടെ സംഘാടകര്‍. മുഖ്യമന്ത്രി വരില്ല എന്ന കാര്യം തങ്ങളെ അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്ന് സംഘാടകര്‍ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി എത്തില്ലെന്ന കാര്യം ആദ്യം അറിഞ്ഞതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. ആർപ്പോ ആർത്തവത്തിൽ തീവ്ര സ്വഭാവമുള്ളവർ കടന്ന് കയറിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയത്.

Read More: പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

അതേസമയം, ശബരിമല തന്ത്രിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുത്ത ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു. തങ്ങള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ബിന്ദുവും കനക ദുര്‍ഗയും വ്യക്തമാക്കുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top