ഗാന്ധി സ്മൃതി ചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ പ്രമുഖ ഗാന്ധിയന്‍ കെ.പി.എ. റഹിം കുഴഞ്ഞുവീണു മരിച്ചു

പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ പാനൂരിലെ കെ.പി.എ.റഹിം (67) അന്തരിച്ചു. മാഹിയിൽ ഗാന്ധി സ്മൃതി ചടങ്ങിൽ പങ്കെടുക്കവെയാണ് മരണം സംഭവിച്ചത്. റഹിം പ്രസംഗിച്ചുകൊണ്ടിരിക്കുന്നതും അതിനിടയില്‍ കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.
മാഹിയിൽ ഗാന്ധിജി എത്തിയതിന്‍റെ 85-ാം വാർഷിക പരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രയുടെ സമാപന ചടങ്ങിനിടെ ഗാന്ധിയൻ ദർശനത്തിന്‍റെ സമകാലിക പ്രയോക്താക്കളിൽ പ്രമുഖനായിരുന്ന റഹിം മാഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ചെറുപ്പത്തില്‍ തന്നെ ഗാന്ധിയൻ ആശയങ്ങളില്‍ ആകൃഷ്ടനായ കെ.പി.എ. റഹിം ഗാന്ധിയൻ തത്വ ചിന്തയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് പാനൂര്‍ കെ.കെ.വി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കി. ‘സര്‍ഗധാരയിലെ സാരസൗന്ദര്യങ്ങള്‍’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹം നേടി. നഫീസയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here