ആലപ്പാട് സമരസമിതിയുടെ നിലപാടിന്റെ പരോക്ഷമായ അർഥം പ്രശ്ന പരിഹാരമല്ലെന്ന് ആർ.രാമചന്ദ്രൻ എംഎൽഎ

ഖനനം നിർത്താതെ ചർച്ചയ്ക്കു തയ്യാറാവില്ലെന്ന സമരസമിതിയുടെ നിലപാടിന്റെ പരോക്ഷമായ അർഥം പ്രശ്ന പരിഹാരമല്ലെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ. പൊതുജന മധ്യത്തിലുള്ള ചർച്ച പ്രായോഗികമല്ല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സാധ്യമായ വേഗതയിലാണ് ഇടപെടൽ നടത്തിയിട്ടുള്ളത്.
ഇതു വരെ കേട്ടുകേൾവിയില്ലാത്ത ആവശ്യങ്ങൾ സമരസമിതി ഉന്നയിക്കുന്നത് ഖേദകരമാണ്. ഏതെങ്കിലും ബോധപൂർവമായ ശ്രമം ഇതിനു പിന്നിലുണ്ടോയെന്ന് നിശ്ചയമില്ല. ഉപാധിരഹിതമായ അന്തരീക്ഷത്തിൽ തുറന്ന ചർച്ചയാണ് വേണ്ടത്. സമരക്കാർ വീണ്ടു വിചാരത്തോടെ ചർച്ചയ്ക്കു തയ്യാറാകണമെന്നും ആർ.രാമചന്ദ്രൻ എംഎല്‍എ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here