Advertisement

വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണം; അന്വേഷണം അട്ടിമറിച്ചു (ട്വന്റിഫോര്‍ അന്വേഷണം)

January 13, 2019
Google News 0 minutes Read
valayar case

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം നടന്ന് രണ്ടുവർഷം പിന്നിടുന്പോൾ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് ട്വന്‍റിഫോറിന്‍റെ കണ്ടെത്തൽ . കൊലപാതക സാധ്യത അന്വേഷിക്കണമെന്ന അന്നത്തെ പൊലീസ് സർജൻ പി ബി ഗുജറാളിന്‍റെ നിർദ്ദേശം അന്വേഷണസംഘം മുഖവിലയ്ക്കെടുത്തില്ലെന്നതിന് തെളിവുകൾ ലഭിച്ചു . അതോടൊപ്പം നിലവിൽ പ്രതി ചേർക്കപ്പെട്ടവർക്ക് എതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജനും വെളിപ്പെടുത്തി. അന്വേഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വാളയാർ എസ്‌.ഐ പി.സി ചാക്കോയെ സസ്‌പെൻഡ് ചെയ്താണ് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥവാി സോജനെ നിയമിച്ചത്.

വാളയാറിലെ സഹോദരിമാർ മരിച്ചിട്ട് രണ്ട് വർഷമാകുമ്പോഴും അപൂർണമായ കുറ്റപത്രമാണ് കോടതിക്കു മുന്നിലുള്ളത്. പ്രതികൾക്ക് രക്ഷപെടാൻ പഴുതുകളെല്ലാം ഒരുക്കി പോലീസ് അന്വേഷണം ഏറെകുറെ അട്ടിമറിച്ചു. പെൺകുട്ടികൾ കൊല്ലപെട്ടതാകാമെന്ന സാധ്യത പോസ്റ്റ് മോർട്ടം നടത്തിയ പോലീസ് സർജൻ പോലീസ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടന്നിട്ടില്ല. മധു. ഷിബു എന്നിവരെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മധു പെണ്‍കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനാണ്. ഷിബു പെണ്‍കുട്ടികളുടെ പിതാവിന്റെ സുഹൃത്താണ്. ഇയാളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്.

എന്നാല്‍ പെൺകുട്ടികൾ പീഡനത്തിനിരയായിട്ടില്ലെന്നും, മറിച്ച് ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് അന്വേഷണോദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജന്റെ വിശദീകരണം. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെന്നും അന്വേഷണോദ്യഗസ്ഥൻ തുറന്നു സമ്മതിച്ചു.

വാളയാര്‍ അട്ടപ്പളം സ്വദേശികളായ കൃതിക(11) ശരണ്യ(9) എന്നീ സഹോദരികളെയാണ് കഴിഞ്ഞ 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാര്‍ പലവട്ടം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മൂത്ത കുട്ടി കൃതികയെ ജനുവരി 13 നും, സമാനമായ രീതിയില്‍ ശരണ്യയെ മാര്‍ച്ച് നാലിനുമായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.  രണ്ട് പെൺകുട്ടികളുടേയും മരണത്തിനു പിന്നില്‍ ഒരേ സംഘം തന്നെയായിരുന്നു അരോപണ വിധേയർ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here