സിപിഐഎം ആണെങ്കില്‍ പ്രതികള്‍ രക്ഷപെടും; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍, വണ്ടിപ്പെരിയാര്‍ കേസുകളില്‍ പ്രതികള്‍ രക്ഷപെട്ടതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്. രണ്ട് കേസുകളിലും പ്രതികള്‍ രക്ഷപെട്ടത് സിപിഐഎമ്മുകാരായതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബവും സമര സമിതി പ്രതിനിധികളും അഭിഭാഷകരും. ഇതിനിടെയാണ് മാതാവിന്റെ പ്രതികരണം.
അതേസമയം വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കത്ത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നാളെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നല്‍കും. കേസ് ഡയറി ഡിജിപിയുടെ ഓഫീസിന് കൈമാറാനും നിര്‍ദേശം നല്‍കും.
Read Also : പരസ്യപ്രതിഷേധം കഴിഞ്ഞു; ആകാശത്ത് കരിങ്കൊടിയും കറുത്ത ബലൂണുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഇടുക്കി എസ്പി, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ഡിവൈഎസ്പിമാര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് വിധി വിശകലനം ചെയ്തു. പോക്സോ കേസിലെ വിവിധ വകുപ്പുകള്‍ തെളിയിക്കാത്തത് വിധിയില്‍ വേണ്ടത്ര പരാമര്‍ശിച്ചിട്ടില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടും. ബലാത്സംഗ കേസില്‍ ഇരയ്ക്ക് നീതി ലഭിക്കാത്തതും ആയുധമാക്കും.
വിധിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയും മഹിളാ സംഘവും വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
Story Highlights: Valayar girls mother against cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here