Advertisement

പരസ്യപ്രതിഷേധം കഴിഞ്ഞു; ആകാശത്ത് കരിങ്കൊടിയും കറുത്ത ബലൂണുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

December 17, 2023
Google News 3 minutes Read
Youth congress protest using black baloons and black flags

പത്തനംതിട്ടയി കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസ് സുരക്ഷ ശക്തമാക്കിയതിനിടയിലാണ് ആകാശത്തെ പ്രതിഷേധം.(Youth congress protest using black baloons and black flags)

ആറന്മുള നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്ത് നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകാശത്തേക്ക് കറുത്ത ബലൂണുകളും അതില്‍ കരിങ്കൊടിയും കെട്ടി പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമാണെങ്കിലും കരിങ്കൊടി ഉയര്‍ത്തിയവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

അതേസമയം പ്രതിഷേധത്തിനിടയിലും നിറഞ്ഞ ജനപങ്കാളിത്തവുമായി വകേരള സദസിന്റ പത്തനംതിട്ടയിലെ പ്രയാണം തുടരുകയാണ്. രാവിലെ പ്രഭാത യോഗത്തില്‍ മുന്‍ ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് , കോണ്‍ഗ്രസ് നേതാവ് സജി ചാക്കോ എന്നിവരെത്തി.

Read Also : നവകേരള സദസിനിടെ ദേഹസ്വാസ്ഥ്യം; മന്ത്രി എ.കെ ശശീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

അതിനിടെ കെ എസ് ആര്‍ടിസി സ്റ്റാന്റ് പരിസരത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. ആറന്‍മുള മണ്ഡലത്തിലെ നവകേരള സദസ് തുടങ്ങും മുന്‍പ് തന്നെ കെ എസ് ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് യൂത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുളള പ്രവര്‍ത്തകരാണ് അറസ്റ്റിലായത് . ഉച്ചക്ക് ശേഷം റാന്നിയിലും , കോന്നിയിലും , അടൂരും നവകേരള സദസ് നടക്കും. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Story Highlights: Youth congress protest using black baloons and black flags

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here