Advertisement

ജില്ലയിലെ എംഎല്‍എമാരെ ഒഴിവാക്കിയാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനമെന്ന് പരാതി

January 14, 2019
1 minute Read

എംഎൽഎമാരായ എൻ. വിജയൻ പിള്ളയേയും എം. നൗഷാദിനേയും കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി പരാതി. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് കൊല്ലത്തെ ജനങ്ങളെ അവഗണനയോടെന്ന് എം.നൗഷാദ് എംഎൽഎ പറഞ്ഞു. വി.മുരളീധരൻ എം.പിയും സുരേഷ് ഗോപി എം.പിയും ഒ. രാജഗോപാല്‍ എംഎല്‍എയും പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് ജില്ലയിലെ എംഎൽമാരായ ഒഴിവാക്കിയെന്നാണ് ആരോപണം.

Read Also: പ്രധാനമന്ത്രി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ലക്ഷ്യം വച്ച് ബിജെപി

നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്. പ്രധാനമന്ത്രിയെ ഉദ്ഘാടകനാക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടയിലാണ് കൊല്ലം ബൈപ്പാസുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top