സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

bomb attack against cpm worker house

കോഴിക്കോട് പയ്യോളിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേൽ സത്യന്റെ വീടിന് നേരെയാണ് ഇന്നലെ അർധരാത്രി അക്രമികൾ ബോംബെറിഞ്ഞത്, വീടിന്റെ ജനൽചില്ലുകൾ തകർന്നു,

വീടിന്റെ വരാന്തയിലെ ജനൽചില്ലുകൾ തകർന്നു. അകത്തുള്ള ഫർണിച്ചറുകൾക്കും കേടുപാടുകൾ പറ്റി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ബിജെപി പ്രവർത്തകരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top