Advertisement

ദക്ഷിണ കൊറിയൻ യുദ്ധവിമാനം അബദ്ധത്തിൽ ബോംബിട്ടത് സ്വന്തം പൗരന്മാർക്കിടയിൽ; 15 പേർക്ക് പരുക്ക്

March 6, 2025
Google News 2 minutes Read

സൈനിക അഭ്യാസത്തിനിടെ ജനവാസ മേഖലയിൽ ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധവിമാനം. കെഎഫ്-16 യുദ്ധവിമാനമാണ് എട്ട് ബോംബുകൾ ജനവാസ മേഖലയിൽ വർഷിച്ചത്. സംഭവത്തിൽ 15 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. വടക്കൻ കൊറിയയുടെ അതിർത്തിയോട് ചേർന്നുള്ള നഗരമായ പോച്ചിയോണിലാണ് സ്ഫോടനം ഉണ്ടായത്.

തലസ്ഥാനമായ സിയോളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ബോംബിട്ടത്. നിരവധി കെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർന്നു. കെഎഫ്-16 യുദ്ധവിമാനം എട്ട് എംകെ-82 ബോംബുകളാണ് വർഷിച്ചത്. അസ്വാഭികമായി സംഭവിച്ച അബദ്ധമാണിതെന്നും ഖേദിക്കുന്നുവെന്നും സൈന്യം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു.

Read Also: ‘ബന്ദികളാക്കിയവരെ ഉടൻ വിട്ടയക്കണം, ഇല്ലെങ്കിൽ ഹമാസിനെ തുടച്ചുനീക്കും’; ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം

സൈന്യവുമായി വ്യോമസേന നടത്തുന്ന സംയുക്ത ലൈവ്-ഫയറിംഗ് അഭ്യാസത്തിൽ പങ്കെടുത്ത യുദ്ധവിമാനമാണ് അബദ്ധത്തിൽ ജനവാസമേഖലയിൽ ബോംബിട്ടത്. പരുക്കേറ്റവർക്ക് നഷ്ടപരിഹാരവും മറ്റ് ആവശ്യമായ നടപടികളും സജീവമായി നൽകുമെന്ന് വ്യോമസേന അറിയിച്ചു. 15 സാധാരണക്കാർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്.

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന വാർഷിക ഫ്രീഡം ഷീൽഡ് സൈനികാഭ്യാസങ്ങളുമായി ബന്ധപ്പെട്ട് പോച്ചിയോണിൽ യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനിക അഭ്യാസം തിങ്കളാഴ്ച ആരംഭിക്കും. മാർച്ച് 20 വരെ നീണ്ടുനിൽക്കുന്ന സംയുക്ത അഭ്യാസമാണ് നടക്കുന്നത്.

Story Highlights : South Korean Fighter Jets Mistakenly Bomb Village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here