Advertisement

അഗസ്ത്യാർ കൂടം ട്രക്കിംഗിന് തുടക്കമായി ; ട്രെക്കിംഗിനെത്തിയ ആദ്യ വനിത കേന്ദ്ര പ്രതിരോധ വക്താവ് ധന്യ സനൽ; പ്രതിഷേധവുമായി ആദിവാസി മഹാസഭ

January 14, 2019
1 minute Read

ഈ വർഷത്തെ അഗസ്ത്യാർ കൂടം ട്രക്കിംഗിന് ഇന്ന് തുടക്കമായി. സ്ത്രീകൾക്ക് അഗസ്ത്യാർക്കൂട ട്രെക്കിംഗിനുള്ള നിരോധനം നീക്കിയ ശേഷമുള്ള ആദ്യ ട്രെക്കിംഗ് സീസണാണ് ഇത്. ട്രെക്കിംഗിനായി കേന്ദ്ര പ്രതിരോധ വക്താവ് ധന്യ സനൽ എത്തിച്ചേർന്നിട്ടുണ്ട്.

അഗസ്ത്യാർകൂടം സന്ദർശിക്കുന്ന സംഘത്തിൽ ആദ്യദിനം ഉൾപ്പെട്ടത് ഒരേയൊരു വനിതയാണ് പ്രതിരോധ വകുപ്പിൽ പിആർഒ ആയ ധന്യ സനൽ. ട്രംക്കിംഗിനോടുള്ള താൽപര്യം കൊണ്ടാണ് ധന്യ അഗസ്ത്യാർ കൂടം സന്ദർശിക്കാൻ ഒരുങ്ങുന്നത്.

Read More : അഗസത്യമുനിയെ തേടി ഒരു യാത്ര

തീർത്ഥാടനം അല്ല ലക്ഷ്യമെന്നും ധന്യ പറയുന്നു. ട്രംക്കിംഗിലെ മുൻ പരിചയം സഹായകമാവുമെന്നാണ് ധന്യ പറയുന്നത്.

അതേസമയം, പ്രദേശത്ത് വനിത എത്തിയത്തിൽ പ്രതിഷേധവുമായി ആദിവാസി മഹാസഭ എത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top