Advertisement

ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ വിശദീകരണവുമായി ഐആർഇഎൽ രംഗത്ത്

January 14, 2019
Google News 1 minute Read

ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ വിശദീകരണവുമായി ഐആർഇഎൽ രംഗത്തെത്തി. ചട്ടങ്ങൾ പൂർണമായും പാലിച്ച് ശാസത്രീയമായാണ് ആലപ്പാട് ഖനനം നടക്കുന്നത്. തീരസുരക്ഷക്കാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പുലിമുട്ടും കടൽഭിത്തിയും കെട്ടി തീരത്തെ സംരക്ഷിച്ചിട്ടുണ്ട്. ഉൾനാടൻ ജലഗതാഗത പാതക്കായിട്ടാണ് കായലിൽ ട്രഡ്ജിംഗ് നടത്തുന്നത്.

2017-18 ൽ വേതനവും അനുബന്ധ ആനുകുലുങ്ങളിലുമായി തൊഴിലാളികൾക്ക് 62.4 കോടി നൽകിയിട്ടുണ്ട്. പ്രാദേശിക വികസനത്തിനും കുടിവെള്ളം മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്കായി കോടികളുടെ ധനസഹായമാണ് ഐആർഇഎൽ നടത്തുന്നതെന്നും നിലവിൽ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഐർഇഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here