തീവ്ര സ്വഭാവമുള്ളവരെ ശബരിമലയില്‍ കയറ്റിയ മുഖ്യമന്ത്രി മാപ്പ് പറയണം: കെ. മുരളീധരന്‍

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘ആർപ്പോ ആർത്തവ’ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെങ്കിൽ, അതിതീവ്രവാദ സ്വഭാവമുള്ളവരെ പൊലീസ് കസ്റ്റഡിയിൽവെച്ച് മല കയറ്റിയതെന്തിനെന്ന്
സർക്കാർ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. അതിതീവ്ര സ്വഭാവമുള്ളവരെ മല കയറ്റി ആചാരം ലംഘിക്കാൻ കൂട്ടുനിന്നതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.
Read More: ‘സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?’; ഉത്തരം അറിയാന്‍ മോദി
തീവ്ര നിലപാടുള്ളവർ പരിപാടിയിൽ ഉണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ്. ആ പരിപാടിയിൽ ബിന്ദുവും കനകദുര്‍ഗയും ഉണ്ടായിരുന്നു. അവരെയാണ് സർക്കാർ രാത്രിയിൽ ശബരിമലയിൽ കൊണ്ടുപോയത്. അതേ തീവ്രസ്വഭാവം ഉള്ളവരെയാണ് ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയിൽ വച്ചത്. തീവ്ര നിലപാടുള്ളവരെ ശബരിമലയിൽ കൊണ്ടുപോയ പിണറായി മാപ്പ് പറയണമെന്നും മുരളീധരന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here