ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം; മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാന്‍ ലോകായുക്ത ഉത്തരവായി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ഹർജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസയക്കാൻ ഉത്തരവായി. ലോകായുക്തയുടെ ഫുൾബെഞ്ചിന്റെതാണ് നടപടി. ഡിവിഷൻ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് കേസ് ഫുൾബെഞ്ചിലേക്ക് മാറ്റിയത്. എൻസിപി മുൻ സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ, ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായർ എന്നിവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയതടക്കം ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആര്‍.എസ്
ശശിധരനാണ് ഹർജി സമർപ്പിച്ചത്. കേസ് ഫെബ്രുവരി 15 ന് വീണ്ടും പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here