Advertisement

കലയും സംസ്‌കാരവും സേവനങ്ങളും പങ്കിടുന്ന വേദി; എറണാകുളത്ത് ‘എന്റെ കേരളം’ പ്രദർശന മേള

5 hours ago
Google News 1 minute Read

രണ്ടാം പിണറായി സർക്കാരിൻ്റ നാലാം വാർഷിക ആഘോഷങ്ങൾ കൊച്ചി മറൈൻഡ്രൈവിൽ വർണ്ണാഭമായി നടക്കുകയാണ്. ‘എൻ്റെ കേരളം’ പ്രദർശന വിപണന മേളയിലൂടെ ഏഴ് ദിനരാത്രികൾ ആഘോഷങ്ങളുടെ നേർക്കാഴ്ചയാവുകയാണ്. വർണ്ണാഭമായ തുടക്കത്തോടെയാണ് മേളയുടെ ആദ്യദിനത്തിന് തുടക്കം കുറിച്ചത്.

മെയ് 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 194 തീം-സര്‍വീസ് സ്റ്റാളുകളും 82 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 276 ലധികം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകള്‍ക്കായി മിനി തിയേറ്റര്‍ ഉള്‍പ്പെടെ ഒരുക്കി മേളയിൽ എത്തുന്നവർക്ക് വികസനകാഴ്ചകളുടെ ദൃശ്യവിരുന്നാണ് എൻ്റെ കേരളത്തിൽ ഒരുങ്ങിയിരിക്കുന്നത്.

മൂന്നാം ദിവസമായ ഇന്ന് (മെയ്18) രാവിലെ 11:00 മണിക്ക് സോഷ്യൽ ജസ്റ്റിസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിബേറ്റ് ആൻഡ് ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചു.ഉച്ചക്ക് 2:30 മുതൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സോനോട്ടിക്‌സ് ഡിസീസസ് എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് 7:00ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ മ്യൂസിക് നൈറ്റ് ഗാനമേള നടക്കും.

പുതിയ ആധാർ കാർഡിനുള്ള അപേക്ഷ, ആധാർ കാർഡിലെ പേര്, മൊബൈൽ നമ്പർ എന്നിവ തിരുത്തൽ,കുട്ടികൾക്കുള്ള ആധാർ രജിസ്ട്രേഷൻ, റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർക്കൽ, പുതുക്കൽ, ആരോഗ്യമേഖലയിലെ വിവിധ പരിശോധനകൾ തുടങ്ങിയ സേവനങ്ങളും മേളയുടെ ഭാഗമാണ്.

Story Highlights : ‘Ente Keralam’ Exhibition in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here