ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ സ്വദേശി ദർശൻ പദ്ധതി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

നൂറു കോടി ചെലവിട്ട് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ സ്വദേശി ദർശൻ പദ്ധതി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി. രതീശൻ ട്വൻറി ഫോറിനോട് പറഞ്ഞു
വലിയ സ്വത്തുള്ള ക്ഷേത്രമെന്ന നിലയിൽ വാർത്തയിലിടം നേടിയ പത്മനാഭ സ്വാമി ക്ഷേത്രം മുഖം മിനുക്കിയിരിക്കുന്നു. ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനം തയ്യാറായിക്കഴിഞ്ഞു. ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാതകൾ ഗ്രാനൈറ്റ് പാകി മിനുക്കി. നിരീക്ഷണ ക്യാമറകൾ വ്യാപകമാക്കി .ഇങ്ങനെ ക്ഷേത്രവും പരിസരവും സർവസജ്ജമായെന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ
പത്മ തീർത്ഥക്കുളത്തിലെ ചെളി മുഴുവൻ മാറ്റിയും തൂണുകൾ സ്ഥാപിച്ചും മണ്ഡപങ്ങൾ നവീകരിച്ചു. വിശ്രമകേന്ദ്രവും ശുചിമുറികളും പുതുക്കി. ക്ഷേത്രത്തിന് ഒന്നര മീറ്റർ ചുറ്റളവിലെ വൈദ്യുതി, ടെലിഫോൺ, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൈതൃകരീതിയിലാണെന്നതും സവിശേഷതയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here