സിറിയയിലെ കുർദ് സേനക്കെതിരെ സൈനിക നീക്കം നടത്തിയാൽ തുർക്കിയെ സാമ്പത്തികമായി നശിപ്പിക്കുമെന്ന് ട്രംപിന്റെ ഭീഷണി

തുർക്കിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സിറിയയിലെ കുർദ് സേനക്കെതിരെ സൈനിക നീക്കം നടത്തിയാൽ തുർക്കിയെ സാമ്പത്തികമായി നിശിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ
പ്രഖ്യാപനത്തെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിന് ഇടയിലാണ് ട്രംപിന്റെ പുതിയ ഭീഷണി.
സൈനിക പിൻമാറ്റത്തിന് പിന്നാലെ സിറിയയിലെ കുർദ് സേനക്കെതിരെ സൈനികനീക്കം നടത്തുകയാണെങ്കിൽ തുർക്കിയെ സാമ്പത്തികമായി നശിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഞായാറാഴ്ച ട്വിറ്ററിലുടെയായിരുന്നു ട്രംപ് ഭീഷണി മുഴക്കിയത്. അതേസമയം കുർദുകൾ തുർക്കിയെ പ്രകോപ്പിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.
സിറിയൻ യുദ്ധത്തിൽ അമേരിക്കയുടെ സഖ്യസേനയാണ് കുർദിഷ് പീപ്പിൾസ് പ്രോട്ടക്ഷൻ യൂണിറ്റ്.
വിഘടനവാദികളെന്ന് തങ്ങൾ മുദ്രകുത്തിയ കുർദിഷ് വർക്കേഴ്‌സ് പാർട്ടിയുമായി ബന്ധമുള്ളവരാണ്
കുർദിഷ് പീപ്പിൾസ് പ്രോട്ടക്ഷൻ യൂണിറ്റ് എന്നാണ് തുർക്കി ആരോപിക്കുന്നത്.
തങ്ങളുടെ യുദ്ധം കുർദുകൾക്കെതിരെ അല്ലെന്നും തിവ്രവാദികൾക്കെതിരെയാണെന്നും തുർക്കി അവകാശപ്പെടുന്നു.
2018 ഡിസംബർ 19 നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സിറിയയിലെ
അമേരിക്കൻ സൈന്യത്തിന്റെ പിൻമാറ്റം പ്രഖ്യാപിച്ചത്. എന്നാൽ കുർദുകളുടെ കാര്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിലപാട് മയപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here