പുനലൂർ കോട്ടവട്ടം മുക്കിലെ ജില്ലാ സഹകരണ ബാങ്കിന്റെ എടിഎമ്മില്‍ കവർച്ചാ ശ്രമം

പുനലൂർ കോട്ടവട്ടം മുക്കിലെ ജില്ലാ സഹകരണ ബാങ്കിന്റെ എടിഎമ്മില്‍ കവർച്ചാ ശ്രമം. ഇളമ്പല്‍ ജില്ലാ സഹകരണ ബാങ്കിലാണ് മോഷണ ശ്രമം നടന്നത്. മോഷ്ട്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ നിന്ന് ലഭിച്ചു കുന്നിക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എടിഎം മിഷ്യന്റെ താഴെ ഭാഗം തുറന്ന നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സിസിടിവി പരിശോധിച്ചതില്‍ ഏകദേശം 25 വയസ്സിനുള്ളിൽ പ്രായം തോന്നിക്കുന്ന ഒരാൾ രാത്രിയിൽ മുഖം മറച്ചു കയറുന്നതും എടിഎം മിഷ്യന്റെ താഴ്ഭാഗം ഇളക്കുന്നതും കണ്ടെത്തി.
നമ്പർ ലോക്ക് അഴിക്കാൻ ശ്രമം നടത്തി ,വിജയിക്കാതെ വന്നപ്പോൾ ഉപേക്ഷിച്ചു പോകുന്നതായാണ് വീഡിയോയില്‍ ഉള്ളത്. കുന്നിക്കോട് എസ്ഐ ഗോപകുമാറിന്റ നേതൃത്വത്തിൽ പോലീസ് അന്വഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here