ATM മെഷീൻ തകർത്ത് 18 ലക്ഷം രൂപ കവർന്ന പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്

കർണാടക കലബുറഗിയിൽ ATM മെഷീൻ തകർത്ത് 18 ലക്ഷം രൂപ കവർന്ന പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്. ഹരിയാന മേവാത്ത് സ്വദേശികളായ എം.ജെ. തസ്ലിം (28), എം.എ. ഷെരീഫ് (22) എന്നിവരെയാണ് വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തത്.
പ്രതികളുടെ ആക്രമണത്തിൽ 4 പൊലീസുകാർക്കും പരുക്കേറ്റു. രണ്ടാഴ്ച്ച മുമ്പാണ് കൽബുർഗി SBI എടിഎം മെഷീനിൽ നിന്ന് 18 ലക്ഷം രൂപ കവർന്നത്. വെള്ള ഐ ട്വന്റി കാറിലാണ് പ്രതികൾ ഇന്നലെ രാത്രി എത്തിയത്. സംശയാസ്പദമായി കണ്ട ഡൽഹി രജിസ്ട്രേഷനിലുള്ള കാറിനെ പിന്തുടർന്നപ്പോഴാണ് എം.ടി.എം കവർച്ചക്കർ വലയിലായത്.
ഇരുവരും മേവാത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് കലബുറഗി പൊലീസ് കമ്മീഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു. അടുത്തിടെ നടന്ന എസ്ബിഐ എടിഎം കവർച്ചയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് 18 ലക്ഷം രൂപ കവർന്ന സംഘത്തിലെ അംഗങ്ങൾക്ക് നേരെയാണ് പൊലീസ് വെടിയുതിർത്തത്.
സ്വയം രക്ഷയ്ക്കായാണ് വെടിവച്ചതെന്നും എസ്.ഡി. ശരണപ്പ പറഞ്ഞു. രണ്ട് പ്രതികളുടെ കാലുകൾക്കും പരുക്കേറ്റു. ഏറ്റുമുട്ടലിൽ എസ്ഐ ബസവരാജ്, കോൺസ്റ്റബിൾമാരായ രാജു, മഞ്ജുനാഥ്, ഫിറോസ് എന്നിവർക്കും പരുക്കേറ്റു.
Story Highlights : kalaburagi atm robbers shot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here