‘സർക്കാരിന് രഹസ്യ അജണ്ടയില്ല ഉള്ളത് തുറന്ന അജണ്ട’; ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലം

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ‘സർക്കാരിന് രഹസ്യ അജണ്ടയില്ല ഉള്ളത് തുറന്ന അജണ്ട’ ആണെന്നാണ് സര്‍ക്കാന്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. ബിന്ദുവും കനകദുർഗയും ശബരിമലയിലെത്തിയത് സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ്. ശബരിമല യുവതീ പ്രവേശത്തിൽ സർക്കാർ ഹൈക്കോടതിയിൽ നേരിട്ട് വിശദീകരണം നൽകുകയായിരുന്നു .ആദ്യമായാണ് സർക്കാർ ഈ വിഷയത്തില്‍ വിശദീകരണം നല്‍കുന്നത്.
റവന്യു ദേവസ്വം വകുപ്പാണ് നിലപാട് അറിയിച്ചത്.
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട് അത് ഭരണഘടനാ ബാധ്യതയാണ്. കനക ദുർഗക്കും
ബിന്ദുവിനും നിക്ഷിപ്ത താൽപര്യം ഉള്ളതായി അറിവില്ല. മറ്റാർക്കെങ്കിലും രഹസ്യ അജണ്ട ഉള്ളതായി അറിവില്ല. ദർശനത്തിന് എത്തുന്ന പുരുഷൻമാരേക്കുറിച്ചും സ്ത്രീകളെക്കുറിച്ചും രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടങ്കിലേ പശ്ചാത്തലം പരിശോധിക്കേണ്ടതുള്ളു. രഹസ്യാന്വേഷണ
റിപ്പോർട്ടില്ലങ്കിൽ സ്ത്രീകളുടെ പശ്ചാത്തലം പരിശോധിക്കുന്നത് ലിംഗവിവേചനമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. കനക ദുർഗയും ബിന്ദുവും സാധുക്കളായ യുവതികളാണ്. ഇവരുടെ ശബരിമല ദർശനത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ല.
ജനുവരി 2ന് രണ്ട് യുവതികൾ ദർശനത്തിന് എത്തിയതിനെക്കുറിച്ചും ഡിസംബർ 23ന് മനീതി സംഘംഎത്തിയതിനെക്കുറിച്ചും കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു . യുവതികൾക്ക് രഹസ്യ അജണ്ട ഉണ്ടോ എന്നും കോടതി ആരാഞ്ഞിരുന്നുഇക്കാര്യങ്ങളിലാണ് സർക്കാർ മറുപടി നൽകിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here