അവസാന നിമിഷം പെനാല്‍റ്റി വഴങ്ങി; ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന് അവസാന നിമിഷം നാടകീയ അന്ത്യം. നിര്‍ഭാഗ്യം ഇന്ത്യയ്ക്ക് കണ്ണീര്‍ സമ്മാനിച്ചു. ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം പുറത്ത്. ഏഷ്യന്‍ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. 91-ാം മിനിറ്റില്‍ പിറന്ന പെനാല്‍റ്റി ഗോളാണ് ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.
Read Also: ‘സ്ത്രീ ശരീരം ലൈംഗികമല്ലാത്ത സാഹചര്യത്തില്‍ എത്രമാത്രം പരിചിതമാണ്?’
ഗ്രൂപ്പ് ‘എ’യിലെ അവസാന മത്സരത്തില്‍ ബെഹ്‌റിനെതിരെ സമനില നേടാന്‍ സാധിച്ചെങ്കില്‍ ഇന്ത്യയ്ക്ക് മുന്നോട്ട് കുതിക്കാന്‍ സാധിച്ചേനെ. എന്നാല്‍, നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യ മത്സരത്തില്‍ പുറത്തെടുത്തത്. മത്സരം ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങവെ ഇന്ത്യന്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞ പ്രണായ് ഹല്‍ദര്‍ വരുത്തിയ പിഴവാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. ബെഹ്‌റിന്‍ താരത്തെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു നിര്‍ണായക പെനാല്‍റ്റി പിറന്നത്. ഷോട്ട് എടുത്ത ജമാല്‍ റഷീദ് ലക്ഷ്യം കണ്ടു. ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞു. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ബെഹ്‌റിന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here